Saturday, April 21, 2007

പൂനെ:എന്‍റ്റെ കാഴ്ചയില്‍ 1


...pune is well known for its quality educational institutions that attract students from far and wide.rightly,therefore,pune is known as modern Thakshashila of india and Oxford of the east.
situated picturesque Sahyadris,160 km south-east of mumbai,pune is the cultural capital of maharashtra.with its moderate climate,excellent ambience for learning,good connectivity with other parts of the country and a vibrant society..

മേലെ പറഞ്ഞത് ഞാന്‍ പഠിക്കുന്ന സ്ഥാപനത്തിന്‍റ്റെ ബ്രോഷറില്‍ നിന്ന് എടുത്ത് ചേര്‍ത്തവയാണ്.കുട്ടികളെ വലയിലാക്കാനുള്ള ഒരു സ്വാശ്രയസ്ഥാപനത്തിന്‍റ്റെ ത്വരയില്‍ നിന്നുയിര്‍കൊണ്ട വാചാടോപങ്ങളായി കണക്കാക്കിയാല്‍ മതി അവയെ.ഒരു കാര്യം സത്യമാണ്‌-ധാരാളം വിദ്യാഭ്യാസസ്ഥാപനങ്ങളുണ്ടിവിടെ.ഈയിടെ ഒരു പത്രത്തില്‍ വായിച്ചു,ഈ നഗരത്തിലെ ഓരോ സ്ക്വയര്‍ കിലോമീറ്റര്‍ ചുറ്റളവിലും ഒരു റെപ്യൂട്ടഡ് വിദ്യാഭ്യാസസ്ഥാപനമുണ്ട്.

കാലാവസ്ഥ നല്ലതു തന്നെ,പക്ഷെ പൊടിയടിച്ച് ആകെപ്പാടെ 'ഹലാക്കിലാവും '!പൊടി ശല്യം ഒരല്പം കൂടുതലാണ്.ഇതു പറഞ്ഞപ്പോള്‍ ,കൊച്ചിയിലെ (അതോ കേരളത്തിന്‍റ്റെയോ?) നാറ്റം സഹിക്കാഞ്ഞ് പൂനെക്ക് വണ്ടികയറിയ കമലാസുറയ്യയെ ഓര്‍മ്മ വരുന്നു.ഇവിടത്തെ പൊടി അവരെ പിന്നേം നാടു കടത്തുമോ ആവോ...!

ഓരോ നഗരത്തിനും പലതും നമ്മോട് സംവദിക്കാനുണ്ടാവും .പൂനെക്ക് എന്താണ്‌ എന്നോട് പറയാനുള്ളത്?ആ സംവാദം എന്‍റ്റെ നഗരക്കാഴ്ച്ചകളായി ഇവിടെ കുറിക്കട്ടെ.ഇത് ആധികാരിക വിവരണങ്ങളൊന്നുമല്ല,വെറും കാഴ്ചകള്‍ മാത്രം.

3 comments:

പുള്ളി said...

കാന്താരീ, പൂനെ വിശേഷങള്‍ വായിച്ചു. പിന്നെയ് അവിടെ ആനയെ കണ്ടിട്ടുണ്ടോ? രണ്ടും ഒരുമിച്ചു കണ്ടാല്‍ എല്ലാവരും പറയുന്ന ആ വ്യത്യാസം പെട്ടെന്ന് മനസ്സിലാക്കാമായിരുന്നു.

(ചളവിറ്റുകള്‍ക്ക് മാപ്പ്)

ഷിജു അലക്സ്‌‌: :Shiju Alex said...

പൂനെയില്‍ നിന്ന് വേറൊരു മലയാളം ബ്ലോഗറോ. എന്നിട്ടു ഞാനറിഞ്ഞില്ലല്ലോ ഇതു വരെ.

കൊറിയയില്‍ നിന്നു വരെ ഒന്നില്‍ കൂടുതല്‍ ബ്ലോഗര്‍മാര്‍ ഉണ്ട്. ഇവിടു നിന്നു മാത്രം എന്താ ആരും ഇല്ലാത്തെ എന്നു വിചാരിച്ചിരിക്കുക ആയിരുന്നു. എന്തായാലും സ്വാഗതം.

കാ‍ന്താരി said...

പുള്ളീ..അതു കൊള്ളാം ..അപ്പൊ അതൊന്നുമറിഞ്ഞില്ലേ..?ഇന്ത്യാമഹാരാജ്യത്തെ ആനകളെ-പ്രത്യേകിച്ച് കൊമ്പന്മാരെ-പടച്ചവന്‍ മലയാളികള്‍ക്ക് തീറെഴുതികൊടുത്തിരിക്കുകയാണ്.
പിന്നെ ഇവിടെ പൂനെയില്‍ ആറ്റുനോറ്റ് ഒരു നാളൊരു ആനയെക്കന്ടു.ഒരു പിടിയാന.ഏതോ കാട്ടുപുല്ല്‌ വഹിച്ച് പാവം പോവുന്നു.
അതിന്റെ ദയനീയവസ്ഥ കണ്ടപ്പോള്‍ ബഷീറിന്‍റ്റെ ഡയലോഗാണ്‌ ഓര്‍മ്മ വന്നത്.
"അത് കുയ്യാനേരുന്നു...കുയ്യാന..."

ബൂലോകം:പുതിയ പോസ്റ്റുകള്‍