Wednesday, October 3, 2007

പരസ്യത്തിന്റെ രസം കളയാന്‍ ഒരു കളി!!

പരസ്യം എന്ന സംഭവം ഒഴിവാക്കി ക്രിക്കറ്റ് എന്ന വിനോദത്തെപറ്റി ചിന്തിക്കാന്‍ പറ്റില്ല എന്നാണല്ലോ.
ഏറ്റവും പരസ്യസൗഹൃദപരമായ വിനോദമാണ് ക്രിക്കറ്റ്.
ഇക്കഴിഞ്ഞ ടി.ടി. ലോകകപ്പ് കണ്ടപ്പോള്‍ ഇതിത്തിരി അസഹ്യമായി തോന്നി.
ഓവറിന്റെ അവസാനത്തെ പന്ത് വൈഡ്/നോബാള്‍ ആയാല്‍ അടുത്ത പന്ത് കാണാന്‍ കാഴ്ചക്കാരന് അവകാശമില്ലാത്തതു പോലെ ആണ് ചാനലുകാരുടെ പെരുമാറ്റം!ചാനലുകാരെ സംബന്ധിച്ച് ഓരോ സെക്കന്റും വിലപ്പെട്ടതാണ്.ഒരു ലക്ഷം ആണ് അവര്‍ക്ക് ഒരു സെക്കന്റിന്റെ വില.10 സെക്കന്റ് ദൈര്‍ഘ്യമുള്ള പരസ്യത്തിന് ESPN ഉം ശിങ്കിടികളും 10 ലക്ഷം രൂപയാണത്രേ ഇക്കഴിഞ്ഞ ലോകകപ്പ് സമയത്ത് ഈടാക്കിയത്!സാധാരണ 50-50 മാച്ച് നടക്കുമ്പോള്‍ ഈടാക്കിയിരുന്ന 2 ലക്ഷം/സെക്കന്റ് എന്ന നിരക്കിന്റെ സ്ഥാനത്താണ് ഇത്!

പണക്കണക്ക് ചാനലുകാരുടെ കുടുംബകാര്യം.എന്നാല്‍ കളിക്കണക്ക് ടി.വി ക്ക് മുന്‍പിലിരിക്കുന്നവന്റെ വികാരപരമായ പ്രശ്നമാണ്.
അതിനെ മാനിക്കാതെ അവരെ നോക്കി ഇങ്ങനെ കൊഞ്ഞനം കുത്തരുത്.

ക്രിക്കറ്റനെ പുനര്‍നിര്‍വ്വചിക്കേണ്ടിയിരിക്കുന്നു:വലിയൊരു പരസ്യചിത്രത്തിന്റെ ഇടവേളകളില്‍ എറിയപ്പെടുന്ന ആറു പന്തുകളുടെ കൂട്ടം.

ക്രിക്കറ്റിനെ പരസ്യഭൂതം പിടികൂടിയതു പോലെ കളിക്കാരേയും ബാധിച്ചിരിക്കുകയാണൊ?
NDTV 24*7 ന്യൂസ് ചാനലില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുമായി നല്ല ഒരു അഭിമുഖം കാണുകയുണ്ടായി.അതിന്റെ അവസാനം, ഇന്റര്‍വ്യൂ ചെയ്യുന്ന മാന്യവനിത സണ്‍ഫീസ്റ്റ് ബിസ്കറ്റിന്റെ (സച്ചിന്‍ അതിന്റെ ബ്രാന്റ് അംബാസിഡര്‍ ആണ്) ഗുണങ്ങളെ സംബന്ധിച്ച് മാസ്റ്റര്‍ ബ്ലാസ്റ്ററോട് ചോദിക്കുന്നു!!ആ ബിസ്കറ്റ് 'മള്‍ട്ടിഗ്രെയ്ന്‍' ആണെന്നും മറ്റും അദ്ദേഹം സുസ്മേരവദനനായി മറുപടിയും നല്‍കുന്നതു കണ്ടപ്പോള്‍ സഹതാപം തോന്നി!

3 comments:

കുഞ്ഞന്‍ said...

അവര്‍ക്കും ജിവിക്കേണ്ടേ.. ഒരു വശം മാത്രം നോക്കിയാല്‍ മതിയൊ, പരസ്യക്കാര്‍ സ്പോണ്‍സര്‍ ചെയ്തില്ലെങ്കില്‍ കളി നമ്മളെങ്ങനെ കാണും, അപ്പോള്‍ കുറച്ചു സഹിച്ചാലും കുഴപ്പമില്ലെന്നാണു എന്റെ പക്ഷം...ഒന്നുമില്ലാത്തതിനേക്കാള്‍ നല്ലതല്ലെ ഇത്തിരിയെങ്കിലും ഉണ്ടാകുന്നത്..

ശ്രീ said...

ആസ്വദിച്ച് പരസ്യം കാണുന്നതിനിടയിലാ, ഒരു കളി!
;)

Countercurrents said...

Thanks for posting the Countercurrents feed.
Thanks a lot

ബൂലോകം:പുതിയ പോസ്റ്റുകള്‍