Thursday, March 22, 2007

സംവരണം എന്ന ഭയങ്കര സംഭവം...!

സംവരണം വേണമെന്നും വേണ്ടെന്നും പറഞ്ഞ് യുവജനങ്ങളടക്കം പൊതുസമൂഹം
ദേശീയതലത്തില്‍ വിഘടിച്ചു നില്‍ക്കുകയാണല്ലോ.ഉന്നത വിദ്യാഭാസസ്ഥാപനങ്ങളില്‍ മര്‍ദ്ദിത ജനവിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നതില്‍ ഗവര്‍മെന്റ് ഊര്‍ജ്ജിത നടപടികള്‍ കൈക്കൊള്ളുന്നുണ്ട്.എന്നാല്‍ ഹിന്ദി ബെല്‍ട്ടില്‍ നടക്കാന്‍ പോകുന്ന തെരെഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് ഒരു തരം അതിഭാവുകത്വത്തോടെ ഗവര്‍മെന്റ് പ്രചാരണകോലാഹാലങ്ങളില്‍ ഏര്‍പ്പെടുന്നത്.
സംവരണം എന്തിനാണ്?നൂറ്റാണ്ടുകളായി സാമൂഹികമായും,രാഷ്ട്രീയമായും സാമ്പത്തികമായും അടിച്ചമര്‍ത്തപ്പെട്ട ശതകോടികളുണ്ട് ഇവിടെ.ഭാരതം നിശ്ചയമായും ഒരു മുതലളിത്തരാജ്യമല്ല. ഇന്നാട്ടിലെ ഓരോ പൌരനും തുല്യപരിഗണന നല്‍കാന്‍ ഭരണകൂടം ബാധ്യസ്ഥമാണ്.ഉച്ചനീചത്വങ്ങള്‍ കാരണം ആ തുല്യത എത്തിപ്പിടിക്കാന്‍ കഴിയാത്തവര്‍ക്ക് ഒരു കൈസഹായമാണ് സംവരണം.സംവരണ വിരോധികള്‍ എന്താണ് പറയുന്നത്?നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ടവര്‍ ആ ചെളിക്കുണ്ടില്‍ തന്നെ കിടക്കട്ടെ എന്നാണോ?
എന്നാല്‍ ഇതിനൊരു മറുപുറമുണ്ട്.സംവരണം വന്നു കഴിഞ്ഞേ ഇനി ഞാന്‍ തലമുടി വെട്ടൂ എന്നും പറഞ്ഞു നടക്കുന്ന ചിലരുണ്ടിവിടെ.അവരോടൊരു ചോദ്യം.ഇന്നത്തെ സമ്പദ്‌വ്യവസ്ഥയിലും അത് നീയന്ത്രിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആരാണ് സംവരണത്തിന്റെ പങ്കു പറ്റുന്നത്?ഒരേ എന്‍‌ട്രസ് കോച്ചിങ് സ്ഥാപനത്തില്‍ ഒരേ കാലയളവില്‍ പഠനം പൂര്‍ത്തിയാക്കിയ സൂഹൃത്തുക്കളില്‍ ഒരാള്‍ക്ക് മികച്ച റാങ്ക്,മറ്റൊരാള്‍ക്ക് റാങ്ക് മോശം.എന്നാല്‍ ഉന്നതജാതിക്കാരനായതിനാല്‍ ഒന്നാമന്‍ പിന്തള്ളപ്പെടുകയ്യും സംവരണാനുകൂല്യത്തില്‍ രണ്ടാമന്‍ ലിസ്‌റ്റില്‍ കയറിപ്പറ്റുകയും ചെയ്യുന്ന അവസ്ഥയാണിവിടെ..!!
നൂറ്റാണ്ടുകളായുള്ള അടിച്ചമര്‍ത്തല്‍ മൂലം രണ്ടാമന്റെ ബുദ്‌ധിവികാസം മന്ദഗതിയിലായെന്ന് ഏതെങ്കിലും സംവരണാനുകൂലികള്‍ പറയുമെന്ന് എനിക്ക് തോന്നിന്നില്ല.!
ഇവിടെയാണ് പ്രശ്നത്തിന്റെ കാതല്‍.സംവരണം മര്‍ദ്ദിത വിഭാഗങ്ങള്‍ക്കെന്ന് മുറവിളികൂട്ടുമ്പോഴും അത് ഈ ‘മേല്‍ത്തട്ടുകാര്‍’ അടിച്ചുമാറ്റുന്നതിലുള്ള സുഹൃദ്‌സമുദായങ്ങളുടെ രോഷം സംവരണവിരുദ്‌ധതയായി രൂപം പ്രാപിക്കുന്നുണ്ട്.ഈ രോഷത്തില്‍ എണ്ണയൊഴിച്ച് അതില്‍ നിന്ന് തങ്ങളുടെ നനഞ്ഞ ചൂട്ട് കത്തിക്കാനാണ് സവര്‍ണ,സമ്പന്ന ലോബികള്‍ ഇപ്പോള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
എന്‍‌ട്രന്‍സ് ഒഴിവാക്കി (പൂര്‍ണ്ണമായും അല്ല,aptitude test+ plus two result ആയിരിക്കണം പ്രവേശന മാനദണ്ഡം).വമ്പന്‍ കോച്ചിംഗ് സെന്ററുകളുടെ പരിശീലനം സിദ്‌ധിക്കാതെ തന്നെ എഴൂതാന്‍ സാധിക്കുന്ന(ntse പോലെ),overall talent അളക്കുന്ന ഒന്നായിരിക്കണം aptitude test. entrance-ന്റെ ഗൌരവം നിലനിര്‍‌ത്താന്‍ പൊതുപരീക്ഷയുടെ നിലവാരം ഉയര്‍‌ത്താമല്ലോ.. അതിന് നല്ല കോച്ചിങ് ഗവര്‍മെന്റിന് നല്‍കാമല്ലോ?കേരളത്തെ സംബന്ധിച്ചിടത്തോളം അത് വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല.മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങളോട് കിടപിടിക്കുന്നതാണ് നമ്മുടെ പൊതുവിദ്യാഭ്യാസം.ഇച്ഛാശക്തിയുള്ള ഒരു ഗവര്‍‌മെന്റ് മാത്രം മതി ഈയൊരു മാറ്റത്തിന്.

2 comments:

myexperimentsandme said...

സംവരണത്തെപ്പറ്റി പല ചര്‍ച്ചകളും ബ്ലോഗില്‍ പണ്ട് നടന്നിരുന്നു.

താങ്കള്‍ക്ക് താത്‌പര്യമുണ്ടെങ്കില്‍ ഇവിടെ പറഞ്ഞിരിക്കുന്ന സെറ്റിംഗ്സ്‌ ചെയ്യുകയാണെങ്കില്‍ കൂടുതല്‍ ആള്‍ക്കാര്‍ താങ്കളുടെ ബ്ലോഗ് കാണാന്‍ സാധ്യതയുണ്ട്.

വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL said...

നല്ല പോസ്റ്റ്. മലയാളം ബ്ലോഗുകളെ പ്രോത്സാഹിപ്പിക്കാനായി www.mobchannel.com and http://vidarunnamottukal.blogspot.com ചില പരിപാടികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്. ബ്ലോഗുകളെ പ്രോത്സാഹിപ്പിക്കാനായുള്ള മത്സരത്തില്‍ പങ്കെടുക്കുന്നതിനായി താങ്കള്‍ vidarunnamottukal@gmail.com ലേക്ക് ഒരു ഇമെയില്‍ അയക്കുക. വിടരുന്നമൊട്ടുകളില്‍ നിന്നും താങ്കള്‍ക്കു blog invitation ലഭിക്കുന്നതാണ്. താങ്കള്‍ക്കിഷ്ടമുള്ള പോസ്റ്റ് വിടരുന്നമൊട്ടുകളില്‍ പ്രസിദ്ധീകരിക്കുക. എല്ലാ വിഭാഗത്തില്‍ പെട്ട പോസ്റ്റുകളും മത്സരത്തിനായി സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കു www.mobchannel.com സന്ദര്‍ശിക്കുക..... എന്ട്രികള്‍‍ സമര്‍പ്പിക്കേണ്ട അവസാന ദിവസം 31.3.2007 ആണ്.

ബൂലോകം:പുതിയ പോസ്റ്റുകള്‍