Monday, February 5, 2007

ക്വട്ടേഷനാ‍യ നമഹഃ

മലയാളി വിദ്യാര്‍ത്ഥി സമൂഹത്തില്‍ വ്യാപകമയിക്കൊണ്ടിരിക്കുന്ന പുതിയ ഒരു
പ്രവണതയപ്പറ്റിയണ് ഈ കുറിപ്പ്..
ഇത്രമാത്രം രാഷ്ട്രീയവത്കരിക്കപ്പെട്ട ഒരു സമൂഹത്തില്‍ പ്രതിഷേധങ്ങല്‍/അവയുടെ പേരിലുള്ള അക്രമങ്ങള്‍ ഒരു പുത്തരിയായിരിക്കില്ല.ഇടത്-വലത് ഭേതമില്ലാതെ രാഷ്ട്രീയ ഏഴാംകൂലികള്‍ അത് പ്രോ‍ത്സാഹിപ്പിച്ചു കൊണ്ടുമിരിക്കുന്നു.എന്നാല്‍ മെട്രൊപൊളിറ്റന്‍ മാഫിയ രീതികളില്‍ ഉള്ള സംഘടിത കൊള്ള,കൊല,അക്രമ പ്രവര്‍ത്തനങ്ങള്‍ ഇന്ന് നമ്മുടെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ പോലും വ്യാപകമായിക്കൊണ്ടിരിക്കുന്നു.ഇതിലെ പ്രാധാന്യമര്‍ഹിക്കുന്ന വസ്തുത ഇത്തരം സംഘടിത കുറ്റകൃത്യങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വ്യാപകമായി പങ്കുണ്ട് എന്നതാണ്.
മദ്ധ്യകേരളത്തെ സംബന്ധിച്ച് പറയുകയാണെങ്കില്‍ (ഞാന്‍ അവിടത്തുകാരനാണ്) എടുത്തു പറയേണ്ടത് നിളയുടെ തീരങ്ങള്‍ കേന്ദ്രീകരിച്ച് ശക്തമായ ആധിപത്യം പുലര്‍ത്തുന്ന മണല്‍ മാഫിയ സംഘങ്ങളാണ്.
സംഘടനാരൂപം പോലും കൈവരിച്ച് ശക്തി പ്രാപിച്ചു വരികയാ‍ണിവര്‍.
മണല്‍ മേഖല മാത്രമല്ല നഗരങ്ങളില്‍ കണ്ടുവന്നിരുന്നതു പോലെ നിക്ഷിപ്തതാത്പര്യക്കാരായ വ്യക്തികളുടെ സംഘങ്ങളുമുണ്ട് ഇപ്പോള്‍.ഭൂതകാലത്തിലെ വിവിധ വിപ്ലവനേതാക്കളുടെ പേരിലാണ് അവര്‍ സംഘടിച്ചിരിക്കുന്നത് എന്നത് ഒരു വിരോധാഭാസമായിരിക്കുന്നു!ഇത്തരം സംഘങ്ങളില്‍ ധാരാളം വിദ്ധ്യാര്‍ത്ഥികള്‍ -‌പ്ലസ് ടു,കോളേജ്കാര്‍ പ്രധാനമായും‌-റിക്രൂട്ട് ചെയ്യപ്പെടുന്നുണ്ട്.
ഒരു വിദ്ധ്യാര്‍ത്ഥി സമൂഹത്തില്‍ നിന്നു വന്ന എനിക്ക് പറയാന്‍ കഴിയും അക്രമപ്രവര്‍ത്തനങ്ങ‍ള്‍ക്ക്
എന്തുമാ‍ത്രം ഹീറോ പരിവേഷം അവര്‍(നമ്മള്‍?) നല്‍കുന്നുണ്ടെന്ന്.ഇത്തരം അക്രമികള്‍ക്ക് നമ്മുടെ വിപ്ലവ,വിപ്ലവേതര,മതാധിഷ്ഠിത വിദ്ധ്യാര്‍ത്ഥി സംഘടനകളിലെ ‘സമര’പാരമ്പര്യവുമുണ്ട്!
ആ ‘പ്രവര്‍ത്തന മൂലധനം’ ഉപയോഗിച്ചാണ് ഇവര്‍ ഒരു സാമൂഹിക വിപത്തായി മാറിക്കൊണ്ടിരിക്കുന്നത്.
ഞാന്‍ ഒരു ന്യൂനപക്ഷത്തിന്‍‌ടെ കാര്യമായിരിക്കാം പറയുന്നത്,പക്ഷെ ബാക്കിയുള്ള ഭൂരിപക്ഷം ഈ പ്രവണതയെ എതിര്‍ക്കുന്നില്ല എന്നതാണ് പ്രശ്നം.

ഒരു നിഷ്കളങ്കമായ ചോദ്യം:എന്നു മുതലാണ് നമ്മുടെ മാതാപിതാക്കള്‍ക്ക്/അദ്ധ്യാപകര്‍ക്ക് തങ്ങളുടെ മക്കളില്‍,ശിഷ്യരില്‍ ഉള്ള സ്വാധീനം നഷ്ടപ്പെട്ടത്?
-കാന്താരി

1 comment:

myexperimentsandme said...

കാന്താരീ, സ്വാഗതം. ശ്രദ്ധിക്കപ്പെടേണ്ട കാര്യങ്ങള്‍ തന്നെ. ഇല്ലത്തെന്നിറങ്ങുകയും ചെയ്തു, അമ്മാത്തൊട്ടെത്തീമില്ല എന്നതാണ് നമ്മുടെ രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥ. ദാരിദ്രരാഷ്ട്രമാണോ അല്ലയോ എന്നും സംശയം, വികസിക്കുന്നുണ്ടോ ഇല്ലയോ എന്നും സംശയം. ഈ ട്രാന്‍‌സിഷന്‍ പീരീഡില്‍ മൊത്തം കണ്‍‌ഫ്യൂഷനായിരിക്കും. അതിന്റെ പ്രതിഫലനമാണ് നാട്ടിലും കാണുന്നത്. ഒന്നുകില്‍ തിരിച്ചുപോവുക, അല്ലെങ്കില്‍ മുന്നോട്ട് പോവുക-ഇതേ മാര്‍ഗ്ഗമുള്ളൂ എന്ന് തോന്നുന്നു.

ബൂലോകം:പുതിയ പോസ്റ്റുകള്‍